ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയും ജസ്റ്റിസ് പി ഡി ഔദികേശവാലുവും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങള്‍, കളർ പെൻസിലുകൾ, സ്കൂൾ ബാഗുകൾ തുടങ്ങി മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ സര്‍ക്കാര്‍ വീണ്ടും ഉപയോഗിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.